ലാഹോർ: ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന കവിത വാട്സ്ആപ്പിൽ സുഹൃത്തിന് അയച്ച കേസിൽ പാക് ക്രൈസ്തവനു കോടതി വധശിക്ഷ വിധിച്ചു.
യാസിർ ബഷീർ എന്ന മുസ്ലിം സുഹൃത്തിന് ജൂലൈയിലാണു പ്രതി നദീം ജെയിസ് മസീഹ് വാട്സ്ആപ് സന്ദേശം അയച്ചത്. ജനക്കൂട്ടത്തിന്റെ രോഷത്തിൽനിന്നു രക്ഷപ്പെടാൻ സരാഇ അലംഗീർ പട്ടണത്തിലെ വീട്ടിൽനിന്ന് ഓടിപ്പോയ മസീഹ് പിന്നീടു പോലീസിനു കീഴടങ്ങുകയായിരുന്നു. തന്റെ കക്ഷി നിരപരാധിയാണെന്നും മനപ്പൂർവം കേസിൽ കുടുക്കിയതാണെന്നും വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും മസീഹിന്റെ വക്കീൽ അൻജും പറഞ്ഞു.
മതനിന്ദ: പാക് ക്രൈസ്തവനു വധശിക്ഷ
12:25 AM Sep 16, 2017 | Deepika.com