ബ്രിട്ടീഷ് റിപ്പോർട്ടറെ മുതല കടിച്ചുകൊന്നു
12:25 AM Sep 16, 2017 | Deepika.com
കൊളംബോ: ബ്രിട്ടനിലെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടർ പോൾ മക്ക്ളീൻ(24) ശ്രീലങ്കയിൽ മുതലയുടെ ആക്രമണത്തിനിരയായി മരിച്ചു.എലിഫന്റ് റോക്കിനു സമീപം ഈസ്റ്റ്ബീച്ച് റിസോർട്ടിൽ ഒഴിവുകാലം ചെലവഴിക്കാനെത്തിയതായിരുന്നു അദ്ദേഹം. വനത്തിലെ നദിയിൽ കൈകഴുകുന്പോഴാണ് മുതല ആക്രമിച്ചത്. റിപ്പോർട്ടറെ മുതല നദിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നതു തദ്ദേശവാസി കണ്ടെന്ന് സാഫാ സർഫ് സ്കൂൾ ഉടമ ഫവാസ് ലീഫർ പറഞ്ഞു.