ലിവർപൂൾ: വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ മലയാളി ഹോം നഴ്സിനു ലണ്ടനിൽ 20 മാസം തടവു ശിക്ഷ. കെയർ വർക്കറായ സാമുവൽ തോമസി(46)നാണ് ലിവർപൂൾ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. മതിഭ്രമം ബാധിച്ച 78കാരിയായ വയോധികയ്ക്കു മുഴുവൻ സമയം പരിചരണം ആവശ്യമായിരുന്നു. ഇതിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന ഏജൻസിയിലെ ജോലിക്കാരനായിരുന്നു സാമുവൽ.
ഏജൻസിയിൽനിന്ന് ജോലിക്കെത്തിയ മറ്റൊരു ജീവനക്കാരനാണ് വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതു കണ്ടത്. ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സാമുവലിനെ പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ മുറിയിലുണ്ടായിരുന്ന അലാമിന്റെ പ്ലഗ് ഊരിയിട്ട നിലയിലായിരുന്നു. ഇതും ഇയാൾക്കെതിരായ തെളിവായി. സ്വന്തം ഉത്തരവാദിത്വം മറന്നു പ്രവർത്തിച്ച പ്രതിയെ ഉടൻ ജയിലിൽ അടയ്ക്കണമെന്ന് ജഡ്ജി ഉത്തരവിടുകയായിരുന്നു.
വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ മലയാളി ഹോം നഴ്സിന് തടവ്
12:25 AM Sep 16, 2017 | Deepika.com