കൊച്ചി: ആമസോണിലൂടെ കേരളത്തിൽ വലിയ ഗൃഹോപകരണങ്ങൾ വിൽക്കുന്നതിൽ രണ്ടു മടങ്ങ് വർധന. എച്ച്ഡി-സ്മാർട്ട് ടിവി, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ, റഫ്രിജറേറ്ററുകൾ എന്നിവയാണ് കൂടുതലായും വിറ്റുപോകുന്നത്. ആമസോണിലൂടെയുള്ള ബിപിഎൽ ഉത്പന്നങ്ങളുടെ വില്പനയിൽ എട്ടു മടങ്ങാണ് വർധന. ഈ വർഷം ആദ്യമാണ് ബിപിഎൽ ആമസോണിലൂടെ വില്പന തുടങ്ങിയത്.
കേരളത്തിൽ മികച്ച ശൃംഖലയുള്ള ആമസോണിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് കൊച്ചിയിലാണ്. തൊട്ടുപിന്നാലെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കൊല്ലം, പാലക്കാട് നഗരങ്ങളാണ്. ബ്രാൻഡുകളിൽ ബിപിഎൽ, ഐഎഫ്ബി, വേൾപൂൾ, സോണി, പാനസോണിക്, ടിസിഎൽ, സാംസംഗ്, എൽജി തുടങ്ങിയവയ്ക്കാണ് കേരളത്തിൽ പ്രിയം.
കേരളം ആമസോണിനു പ്രിയപ്പെട്ട വിപണിയാണ്. വിശാലമായ ഉത്പന്നനിരയും മികച്ച ഇൻസ്റ്റലേഷൻ സേവനങ്ങളും കേരളത്തിലെ ഉപയോക്താക്കളെ ആകർഷിച്ചിട്ടുണ്ട്.
ആമസോണ്‍ നടപ്പാക്കുന്ന നോ കോസ്റ്റ് ഇഎംഐ പദ്ധതിയും ഉപയോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നുണ്ടെന്ന് ആമസോണ്‍ ഇന്ത്യ അപ്ലയൻസസ് ആൻഡ് ഓട്ടോമോട്ടീവ് കാറ്റഗറി ലീഡർ സുചിത് സുഭാസ് പറഞ്ഞു.
ആമസോൺ വഴി കൊച്ചിയിൽ വിൽക്കുന്ന ഗൃഹോപകരണങ്ങളുടെ 65 ശതമാനവും മൈക്രോവേവ് ഓവനും വാഷിംഗ് മെഷീനുമാണ്. ബിപിഎൽ, ഐഎഫ്ബി, ഹയർ എന്നിവയുടെ വാഷിംഗ് മെഷീൻ, ഐഎഫ്ബിയുടെ മൈക്രോവേവ് ഓവൻ, വേൾപൂൾ റഫ്രിജറേറ്റർ, സാന്യോ, ടിസിഎൽ, മൈക്രോമാക്സ് എന്നിവയുടെ ടിവി എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റുത്പന്നങ്ങൾ.
കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുമെന്ന് ആമസോൺ
12:25 AM Sep 16, 2017 | Deepika.com