ന്യൂഡൽഹി: ആപ്പിളിന്റെ ഐ ഫോണ്‍ 8നെ എതിരിടാൻ പിക്സൽ ഫോണിന്റെ രണ്ടാം തലമുറയുമായി ഗൂഗിൾ. അന്പരപ്പെടുത്തുന്ന ഫീച്ചറുകളുള്ള പിക്സൽ, പിക്സൽ എക്സ്എൽ എന്നീ ഫോണുകളാണ് കന്പനി അടുത്ത മാസം നാലിനു വിപണിയിലെത്തിക്കുക.
പുതിയ ഫോണിന്റെ വരവറിയിച്ച് ഗൂഗിൾ പുറത്തിറക്കിയ ടീസർ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.
എന്നാൽ, ഫോണിന്റെ ഫീച്ചറുകളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. മറ്റു കന്പനികൾ ഫീച്ചറുകൾ അനുകരിക്കാനുളള സാധ്യത പരിഗണിച്ചാണ് ഗൂഗിൾ കാര്യങ്ങൾ സസ്പെൻസിൽ വച്ചിരിക്കുന്നത്. സ്നാപ് ഡ്രാഗണ്‍ 836 പ്രോസസർ, 1440 പിക്സൽ ഡിസ്പ്ലെ, 128 ജിബി ഇന്റേണൽ സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകൾ ഫോണിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം തലമുറ പിക്സൽ ഫോണുകളുമായി ഗൂഗിൾ
12:25 AM Sep 16, 2017 | Deepika.com