കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി) ആഭ്യന്തര, വിദേശ വിമാനയാത്രാ പാക്കേജുകൾ അവതരിപ്പിച്ചു. ബെസ്റ്റ് ഓഫ് ബാലി എന്ന പേരിൽ അടുത്ത മാസം 15നു പുറപ്പെട്ട് 20നു തിരിച്ചെത്തുന്ന വിദേശയാത്രയാണു പ്രഖ്യാപിച്ചിരിക്കുന്നത്.
ജിംബാരൻ ബീച്ച്, കിന്റാമനി, ഉബുദ്, ബറോങ്ങ് ആൻഡ് കെരീസ് ഡാൻസ്, സജീവ അഗ്നിപർവതമായ മൗണ്ട് ബാട്ടൂർ തുടങ്ങിയ സ്ഥലങ്ങളാണു സന്ദർശിക്കുക. 36,711 രൂപ മുതലാണ് എല്ലാ ചെലവുകളും ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക്. ഇതിനു പുറമെ അമേസിംഗ് ഹൈദരാബാദ്, ബംഗളൂരു, മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയും പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മാസം 12നു പുറപ്പെട്ട് 15നു തിരിച്ചെത്തുന്ന രീതിയിൽ ബംഗളൂരുവും നവംബർ 22 മുതൽ 26 വരെ ബംഗളൂരു, മൈസൂർ, കൂർഗ് സന്ദർശിക്കാവുന്ന വിധത്തിലാണ് അഭ്യന്തര യാത്രാ പാക്കേജുകൾ.
വിശദവിവരങ്ങൾക്ക്: 9567863245, 9746743047, www.irctctourism.com.
പുതിയ യാത്രാ പാക്കേജുകളുമായി ഐആർസിടിസി
12:25 AM Sep 16, 2017 | Deepika.com