അൾസോൾ ആയുർവേദ ഔഷധം വിപണിയിൽ
12:25 AM Sep 16, 2017 | Deepika.com
കൊച്ചി: പാരാമൗണ്ട് എന്റർപ്രൈസസ് ഉദരസംബന്ധമായ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമായ അൾസോൾ വിപണിയിലെത്തിച്ചു. അൾസറിനും അസിഡിറ്റിക്കും ആശ്വാസം പകരുന്ന അൾസോൾ ഔഷധം ഗ്യാസ്ട്രബിൾ, പുളിച്ചുതികട്ടൽ, വയറുവേദന, സ്തംഭനം, വയറിനുള്ളിൽ ഇരന്പൽ, ദഹനക്കേട്, മലബന്ധം എന്നിവയ്ക്കു പരിഹാരമാണെന്നു നിർമാതാക്കൾ അവകാശപ്പെട്ടു. വെള്ളത്തിൽ രണ്ടു മില്ലി അൾസോൾ ചേർത്ത് ആഹാരത്തിനു മുന്പോ ശേഷമോ കഴിക്കാം. പ്രകൃതിദത്ത ചേരുവകൾ ചേർത്തു നിർമിച്ച അൾസോൾ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭിക്കുമെന്നു പാരാമൗണ്ട് മാനേജിംഗ് ഡയറക്ടർ പ്രശാന്ത് അറിയിച്ചു.