ന്യൂഡൽഹി: ഇന്ത്യൻ ഫാഷൻ രംഗത്ത് ചരിത്രമെഴുതി ഇ-കൊമേഴ്സ് വന്പൻ ആമസോണ്‍. ഗുഡ്ഗാവിലാണ് ബ്ലിംഗ് എന്നു പേരിട്ടിരിക്കുന്ന ഫാഷൻ സ്റ്റുഡിയോ ആമസോണ്‍ ആരംഭിച്ചിരിക്കുന്നത്. 44,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റുഡിയോയിൽ ഫാഷൻ ഫോട്ടോഗ്രഫിക്കായി പത്തിലധികം ഹൈടെക് സ്റ്റുഡിയോകളുണ്ട്.
ഇതിനൊപ്പം എഡിറ്റിംഗിനുള്ള എഡിറ്റിംഗ് സെന്ററും വസ്ത്രശാലയും പ്രവർത്തിക്കുന്നുണ്ട്. വിവിധ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങൾ ഇനി ലോകോത്തര നിലവാരത്തിൽ ഇന്ത്യയിൽത്തന്നെ നിർമിക്കാനാകും.
ഫാഷൻ ഇമേജിംഗ് സ്റ്റുഡിയോയുമായി ആമസോൺ ഇന്ത്യ
12:15 AM Sep 15, 2017 | Deepika.com