കൊച്ചി: പ്രമുഖ വാഹനനിർമാതാക്കളായ നിസാൻ ഇന്ത്യ ഫാഷൻ ബ്രാൻഡായ യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റണുമായി ചേർന്നു ലിമിറ്റഡ് എഡിഷൻ നിസാൻ മൈക്ര ഫാഷൻ പുറത്തിറക്കി. ഹരിയാന ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ ബോളിവുഡ് നടി ദിയ മിർസയാണു പുതിയ മൈക്ര വേരിയന്റ് പുറത്തിറക്കിയത്.
നിസാന്റെ നൂതനമായ പദ്ധതിയിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നു ബെനറ്റണ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും എംഡിയുമായ സന്ദീപ് ചുഗ് അറിയിച്ചു.
ഫാഷൻ ബ്ലാക്ക്, ഫാഷൻ ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന നിസാൻ മൈക്ര ലിമിറ്റഡ് എഡിഷന്റെ എക്സ്ഷോറൂം വില 6.09 ലക്ഷം രൂപയാണ്. ഡിസൈനർ ബോഡി ഗ്രാഫിക്സ്, എക്സ്റ്റീരിയർ ഡോർ മിററിൽ ഡിസൈനർ സ്ട്രൈപ്സ് എന്നിവയാണു മൈക്രയുടെ എക്സ്റ്റീരിയറിന്റെ പ്രത്യേകതകൾ.
നിസാൻ മൈക്ര ഫാഷൻ എഡിഷൻ അവതരിപ്പിച്ചു
12:39 AM Sep 14, 2017 | Deepika.com