കൊച്ചി: ഇടപ്പള്ളിയിൽ ലുലുമാളിനു സമീപം പ്രവർത്തനമാരംഭിച്ച ഹോം സോൾ തെയ്യംപാട്ടിൽ ഫർണിച്ചർ ഡെസ്റ്റിനേഷൻ സെന്ററിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി ടി.കെ. ജലീലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംയുക്തമായാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഹോംവേൾഡ് ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാൽ എംഎൽഎ എൻഹാൻസ് ഉദ്ഘാടനം ചെയ്യും. വി.എൻ. രാമചന്ദ്രൻ (ചെയർമാൻ ഐഐഎ) കൊച്ചിൻ സെന്റർ ഉദ്ഘാടനം ചെയ്യും.
ഹോം സോൾ തെയ്യംപാട്ടിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാനിബ് ഷറഫുദീൻ, ഡയറക്ടർമാരായ അബ്ദു റഹിമാൻ, സി.പി.നജാദ് അബ്ദു റഹിമാൻ, ജസീം പി.എസ്., സെയ്ദ് മൊഹമ്മദ്, ജനറൽ മാനേജർ ദിലീപ് കുമാർ എന്നിവരും സന്നിഹിതരാകും. ഏഴ് ഫ്ളോറുകളിലായി എല്ലാ പ്രമുഖ ബ്രാൻഡുകളും ലഭ്യമാക്കുന്ന ഒരു വൺ-സ്റ്റോപ്പ് മൾട്ടി-ബ്രാൻഡ്, മൾട്ടി-ഔട്ട്ലെറ്റ് സ്റ്റോറാണ് ഹോം സോൾ. പ്രീമിയം ഫർണിച്ചറുകളുടെ ശേഖരമാണ് ഒപുലെൻസയിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻലി, നറ്റുസി തുടങ്ങി ലോകോത്തര ബ്രാൻഡുകളെല്ലാം തന്നെ ഇവിടെ ലഭിക്കും. പ്രീമിയം ലെതർ ഫർണിച്ചർ, വുഡ് ഫർണിച്ചർ എന്നിവയുടെ ശേഖരവും ഇവിടെ ഒരുക്കിയിരിക്കുന്നു.
ഇക്കോണമി വിഭാഗത്തിലുള്ള ഫാമിലി ഫർണിച്ചർ സ്റ്റോറാണ് ഹോം വേൾഡ്. വീടുകൾക്കും ഫ്ളാറ്റുകൾക്കും ആവശ്യമായ എല്ലാവിധ ഫർണിച്ചറുകളും ഏറ്റവും മികച്ച ക്വാളിറ്റിയിലും ആകർഷകമായ വിലകളിലും ഓഫറുകളിലും ഇവിടെ ലഭിക്കും.ഹോംസോൾ ഉദ്ഘാടനം പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമുണ്ട്.
ആദ്യ 1000 കസ്റ്റമർമാർക്കു പർചേസുകൾക്കനുസൃതമായി 3.74 ലക്ഷം രൂപ വരെ കാഷ് വൗച്ചർ ലഭിക്കും. കൂടാതെ പരിമിത കാല ഓഫറുകളുമുണ്ട്. ഒപുലെൻസയിൽനിന്ന് മൂന്നുലക്ഷം രൂപയ്ക്കു മുകളിലുള്ള പർചേസുകൾക്ക് 44,000 രൂപ വിലവരുന്ന സ്റ്റാൻലി ലേസി ബോയ് റിക്ലൈനർ സൗജന്യമായി ലഭിക്കും.
ഹോം സോൾ-ഫർണിച്ചർ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എറണാകുളത്ത്
12:39 AM Sep 14, 2017 | Deepika.com