ന്യൂഡൽഹി: എം-ആധാർ റെയിൽവേ യാത്രയ്ക്കു തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്നു റെയിൽവേ. ആധാർ നന്പർ നൽകുന്ന യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന മൊബൈൽ ആപ് ആണ് എം-ആധാർ.
ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേ ഇതു പ്രവർത്തിക്കൂ. ആധാർ കാർഡ് കാണിക്കാൻ ആപ് ഓപ്പൺ ചെയ്തു പാസ്വേഡ് നൽകണം.
റെയിൽവേ യാത്രയ്ക്ക് എം-ആധാർ തിരിച്ചറിയൽ രേഖ
12:39 AM Sep 14, 2017 | Deepika.com