ന്യൂഡൽഹി: രാജ്യത്ത് 30 കോടി കുടുംബങ്ങൾ ജൻധൻ അക്കൗണ്ട് എടുത്തതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ജൻധൻ പദ്ധതിയെത്തുംമുന്പ് രാജ്യത്ത് 42 ശതമാനം കുടുംബങ്ങൾക്ക് ഒരു ബാങ്കിലും അക്കൗണ്ട് ഇല്ലാത്ത സ്ഥിതിയായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ ലക്ഷ്യ പ്രാപ്തിയിലേക്ക് എത്തിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
2014ൽ ജൻധൻ പദ്ധതി തുടങ്ങുന്പോൾ 77 ശതമാനം അക്കൗണ്ടുകളും സീറോ ബാലൻസ് അക്കൗണ്ടുകളായിരുന്നു. എന്നാൽ, ഇപ്പോഴിത് 20 ശതമാനമായി കുറഞ്ഞു. വിവിധ ക്ഷേമ പദ്ധതികൾ ഗുണഭോക്താക്കളിലേക്കു നേരിട്ട് എത്താൻ ഈ അക്കൗണ്ടുകൾ ഏറെ സഹായകരമായിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ 99.99 ശതമാനം ആളുകളും ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഉള്ളവരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
30 കോടി കുടുംബങ്ങൾക്ക് ജൻധൻ അക്കൗണ്ട്
12:39 AM Sep 14, 2017 | Deepika.com