ന്യൂഡൽഹി: ചരക്കുസേവനനികുതിനിരക്കുകളിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്നതു രാജ്യത്തെ നിക്ഷേപ സാധ്യതകളെ മോശമായി ബാധിക്കുമെന്നു ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ. നിലപാടുകളിലെ സ്ഥിരതയില്ലായ്മയും ഹ്രസ്വകാല നികുതികളും രാജ്യത്തു പുതിയ നിക്ഷേപങ്ങൾ ഉണ്ടാകുന്നതിനു വിഘാതമാകുമെന്നു ഹ്യൂണ്ടായ് ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈൽ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്താൻ സംരംഭകരെ കിട്ടാതെ വരുമെന്നും അവർ പറയുന്നു.
കഴിഞ്ഞയാഴ്ച ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ വിവിധ മോഡൽ കാറുകളുടെ സെസ് ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിഎസ്ടി നിരക്കുകൾ ഇടയ്ക്കിടെ മാറ്റുന്നതിനെതിരേ ഹ്യൂണ്ടായ് രംഗത്തെത്തിയിരിക്കുന്നത്.
ജിഎസ്ടി നിരക്കു മാറ്റം നിക്ഷേപങ്ങളെ ബാധിക്കും: ഹ്യൂണ്ടായി
12:39 AM Sep 14, 2017 | Deepika.com