കൊച്ചി: പൊതുമേഖലാ കണ്‍സൾട്ടൻസി സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കണ്‍സൾട്ടൻസി ഓർഗനൈസേഷൻ (കിറ്റ്കോ) മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് (എംഎസ്എംഇ) രംഗത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നു. കിറ്റ്കോയുടെ 45-ാം വാർഷികത്തോടനുബന്ധിച്ചു രൂപംനൽകിയിട്ടുള്ള എംഎസ്എംഇ ഹാൻഡ് ഹോൾഡിംഗ് സർവീസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്നു നടക്കും.
വൈകുന്നേരം ആറിനു ക്രൗണ്‍ പ്ലാസ ഹോട്ടലിൽ ചേരുന്ന യോഗത്തിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കുമെന്നു കിറ്റ്കോ മാനേജിംഗ് ഡയറക്ടർ സിറിയക് ഡേവിസ് പത്രസമ്മേളനത്തിൽ പറഞ്ഞു. എംഎസ്എംഇ സ്ഥാപനങ്ങൾ നേരിടുന്ന മൂന്നു പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കർമപദ്ധതിയിലൂടെ കിറ്റ്കോ ലക്ഷ്യമിടുന്നത്.
എംഎസ്എംഇ രംഗത്ത് കർമപദ്ധതിയുമായി കിറ്റ്കോ
12:39 AM Sep 14, 2017 | Deepika.com