വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ രാജ് ഷായെ(32) പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയുമായി നിയമിച്ചു. ഇന്നലെ വൈറ്റ്ഹൗസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണു നിയമന വാർത്ത അറിയിച്ചത്.
ഗുജറാത്തിൽനിന്ന് 1980കളിലാണു ഷായുടെ മാതാപിതാക്കൾ അമേരിക്കയിൽ കുടിയേറിയത്. കമ്യൂണിക്കേഷൻസ് ഡയറക്ടറായി ഹോപ് ഹിക്സ്,സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് സീനിയർ ഉപദേഷ്ടാവായി മേഴ്സിഡസ് സ്കലാപ് എന്നിവരെയും നിയമിച്ചു.
രാജ് ഷായ്ക്ക് ഉന്നത പദവി
12:38 AM Sep 14, 2017 | Deepika.com