ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ മലയാളി എഴുത്തുകാരി അരുന്ധതി റോയി ഇല്ല. അരുന്ധതിയുടെ ദ മിനിസ്ട്രി ഓഫ് അട്മോസ്റ്റ് ഹാപ്പിനസ് പട്ടികയിൽ ഇടം നേടുമെന്നു പരക്കേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. 1997ൽ അരുന്ധതി ബുക്കർ നേടിയിരുന്നു.
അമേരിക്കയിൽനിന്നുള്ള പോൾ ആസ്റ്റർ(4321) എമിലി ഫ്രിഡ്ലൺഡ്(ഹിസ്റ്ററി ഓഫ് വോൾവ്സ്), ജോർജ് സാൻഡേഴ്സ്(ലിങ്കൺ ഇൻ ദ ബാർഡോ)ബ്രിട്ടനിൽനിന്നുള്ള മോഹ്സിൻ ഹമീദ്(എക്സിറ്റ് വെസ്റ്റ്), ഫിയോണ മോസ്ലി(എൽമെറ്റ്) അലി സ്മിത്ത്(ഓട്ടം) എന്നിവരാണ് ആറംഗ പട്ടികയിൽ ഇടംപിടിച്ചത്. ഒക്ടോബർ 17ന് പുരസ്കാര പ്രഖ്യാപനം നടക്കും.
ബുക്കർ ചുരുക്കപ്പട്ടികയിൽ അരുന്ധതി റോയി ഇല്ല
12:38 AM Sep 14, 2017 | Deepika.com