കാബൂളിൽ ഭീകരാക്രമണം: മൂന്നു മരണം
12:38 AM Sep 14, 2017 | Deepika.com
കാബൂൾ: കാബൂളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു വെളിയിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. കളി നടന്നുകൊണ്ടിരിക്കുന്പോഴായിരുന്നു ആക്രമണം. കളിക്കാർ എല്ലാവരും സുരക്ഷിതരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.