ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ മാസമായ ജൂലൈയിൽ വ്യവസായ ഉത്പാദന സൂചിക (ഐഐപി) താഴോട്ടുപോയി. 1.2 ശതമാനമാണു ജൂലൈയിലെ വളർച്ച. തലേ വർഷം ജൂലൈയിൽ 4.5 ശതമാനം വളർന്നതാണ്.
ഏപ്രിൽ-ജൂലൈ നാലു മാസത്തെ വളർച്ച 1.7 ശതമാനം മാത്രമാണ്. ഫാക്ടറി ഉത്പാദനമേഖലയിലാണു വലിയ ക്ഷീണം. 0.1 ശതമാനമാണ് ആ വിഭാഗത്തിലെ വളർച്ച. ഖനനം 4.8-ഉം വൈദ്യുതി ഉത്പാദനം 6.5 -ഉം ശതമാനം വളർന്നു. യന്ത്ര ഉത്പാദന മേഖലയിലും തളർച്ചയാണ്.
വ്യവസായ വളർച്ച നാമമാത്രമായി
12:28 AM Sep 13, 2017 | Deepika.com