ചില്ലറവിലക്കയറ്റം 3.36%
12:28 AM Sep 13, 2017 | Deepika.com
ന്യൂഡൽഹി: ചില്ലറവില ആധാരമാക്കി ഓഗസ്റ്റ് മാസത്തെ വിലക്കയറ്റം 3.36 ശതമാനത്തിലേക്കു കയറി. ജൂലൈയിൽ 2.36 ശതമാനമായിരുന്നു. എന്നാൽ, ഒരു വർഷം മുന്പ് 5.05 ശതമാനമുണ്ടായിരുന്ന ചില്ലറവിലക്കയറ്റത്തെ അപേക്ഷിച്ചു ഗണ്യമായി കുറവാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ നല്ല കുറവുണ്ട്.