സിംഗപ്പൂർ: ന്യൂനപക്ഷമായ മലയ് വിഭാഗത്തിലെ ഹാലിമ യാക്കൂബ്(63) സിംഗപ്പൂരിന്റെ എട്ടാമത്തെ പ്രസിഡന്റാകും. രാജ്യത്തിന് ആദ്യമായാണു വനിതാ പ്രസിഡന്റിനെ ലഭിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു നാമനിർദേശപത്രിക സമർപ്പിച്ചവരിൽ മുൻ സ്പീക്കർ കൂടിയായ ഹാലിമയ്ക്കു മാത്രമാണു മത്സരിക്കാൻ യോഗ്യതയുണ്ടായിരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.
ആലങ്കാരികപദവിമാത്രമായ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കുറി മലയ് ന്യൂനപക്ഷങ്ങൾക്കായി സംവരണം ചെയ്തിരുന്നു. ഹാലിമയ്ക്കു പുറമേ നാലുപേർകൂടി പത്രിക സമർപ്പിച്ചു. രണ്ടു പേർ മലയ് വിഭാഗത്തിൽനിന്നുള്ളവരല്ലായിരുന്നു. മറ്റു രണ്ടുപേർക്കു യോഗ്യത ഇല്ലായിരുന്നുവെന്നും ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മലയ് വിഭാഗത്തിൽനിന്നുള്ള യൂസോഫ് ഇഷാഖ് 165 മുതൽ 70 വരെ പ്രസിഡന്റായിരുന്നു.
ഹാലിമ യാക്കൂബ് സിംഗപ്പൂർ പ്രസിഡന്റാകും
12:39 AM Sep 12, 2017 | Deepika.com