വാഷിംഗ്ടൺ ഡിസി: ഇർമ ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസിലെ സമൂഹമാധ്യമവിഭാഗം മേധാവി ഡാൻ സ്കാവിനോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ മാറിപ്പോയി. തുടർന്ന് അദ്ദേഹം ഇത് ഡിലീറ്റ് ചെയ്തു.
ഇർമ വീശിയ മയാമി നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത് എന്നു പറഞ്ഞാണ് ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്. വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതിന്റെ വീഡിയോ ആയിരുന്നിത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട മയാമി വിമാനത്താവള അധികൃതർ ഇത് തങ്ങളുടെ വിമാനത്താവളത്തിന്റേത് അല്ലെന്ന് ട്വിറ്ററിലൂടെ തന്നെ അറിയിച്ചു. വീഡിയോ മെക്സിക്കോ സിറ്റിയിലേതാണെന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടി. തെറ്റ് അംഗീകരിച്ച സ്കാവിനോ വീഡിയോ ഡിലീറ്റ് ചെയ്തു. ഇർമയുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച നൂറു കണക്കിനു വീഡിയോകളിൽ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇർമ: വൈറ്റ്ഹൗസ് സോഷ്യൽ മീഡിയ ഡയറക്ടർക്കു വീഡിയോ മാറി
12:39 AM Sep 12, 2017 | Deepika.com