കയ്റോ: ഈജിപ്തിലെ സീനായില്‍ പോലീസിന്റെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെടുകയും എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ബോംബാക്രമണവും വെടിവയ്പുമാണുണ്ടായത്. റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി നാലു വാഹനങ്ങൾക്കു തീപിടിച്ചു. തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ത്തു. അപകടം അറിഞ്ഞെത്തിയ ആംബുലന്‍സ് വാഹനങ്ങള്‍ക്കു നേര്‍ക്കും ഭീകരര്‍ വെടിവച്ചു.
സ്ഥലത്തെത്തിയ കൂടുതല്‍ പോലീസുകാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐഎസ് അറിയിച്ചു.
ഐഎസ് ആക്രമണം: ഈജിപ്തിൽ 18 പോലീസുകാർ കൊല്ലപ്പെട്ടു
12:39 AM Sep 12, 2017 | Deepika.com