വാഷിംഗ്ടൺ ഡിസി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സുപ്രധാനമായ അമേരിക്കൻ സന്ദർശനം ഇന്നുമുതൽ. മുൻ സന്ദർശനങ്ങളിൽനിന്നു വ്യത്യസ്തമായി രാഹുൽ പ്രമുഖ യൂണിവേഴ്സിറ്റികളിൽ പ്രസംഗിക്കുകയും രാഷ്ട്രീയ, സാന്പത്തിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ബർക്ലിയിലെ കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ഇന്ന് നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് രണ്ടാഴ്ച നീളുന്ന സന്ദർശനം ആരംഭിക്കുന്നത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പരിപാടിയിലും പിന്നീട് പ്രസംഗിക്കും. ന്യൂയോർക്കിലെ ഇന്ത്യക്കാരുടെ പരിപാടിയിൽ പങ്കെടുക്കുന്ന രാഹുൽ പിന്നീട് വാഷിംഗ്ടൺ ഡിസിയിലെത്തും. ബിസിനസ് രംഗത്തെ പ്രമുഖരെയും അമേരിക്ക ഭരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില പ്രമുഖരെയും കണ്ടേക്കും. സാൻഫ്രാൻസിസ്കോയിലെ സിലിക്കൺ വാലിയിൽ ഐടി സാങ്കേതികവിദഗ്ധരുമായും കൂടി ക്കാഴ്ച നടത്തും.
രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം ഇന്നുമുതൽ
11:42 PM Sep 10, 2017 | Deepika.com