മെക്സിക്കോയിൽ മരണം 90 ആയി
11:42 PM Sep 10, 2017 | Deepika.com
ജുചിറ്റാൻ: ദക്ഷിണമെക്സിക്കോയിൽ വ്യാഴാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി. ഓക്സാകാ സ്റ്റേറ്റിലാണ് ഭൂകന്പം ഏറെ നാശം വിതച്ചത്.റിക്ടർ സ്കെയിലിൽ 8.2 രേഖപ്പെടുത്തി. മെക്സിക്കോ സിറ്റിയിലും ഗ്വാട്ടിമാലസിറ്റിയിലും പ്രകന്പനം അനുഭവപ്പെട്ടു.