മുംബൈ: ഇന്ത്യയിലെത്തിയിട്ട് ഒരു പതിറ്റാണ്ടു പിന്നിടുന്നതിന്റെ ഭാഗമായി ജർമൻ കമ്പനിയായ ഫോക്സ്വാഗൺ നാല് ലിമിറ്റഡ് എഡിഷൻ കാറുകൾ പുറത്തിറക്കി. പോളോ ആനിവേഴ്സറി എഡിഷൻ, അമിയോ ആനിവേഴ്സറി എഡിഷൻ, വെന്റോ ഓൾ സ്റ്റാർ, പോളോ ജിടി സ്പോർട് എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.
5.99 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയുള്ള പോളോ ആനിവേഴ്സറി എഡിഷന് നിലവിലുള്ള ഫീച്ചറുകൾക്കൊപ്പം 15 ഇഞ്ച് ഡുവൽ ടോൺ റേസർ അലോയ് വീലുകൾ, ബ്ലാക്ക് സീറ്റ് കവറുകൾ, ഡോർ പാനലുകൾക്കു താഴെ ഗ്രാഫിക്സ് എന്നിവയുണ്ട്.
ആനിവേഴ്സറി എഡിഷൻ അമിയോയ്ക്ക് 5.79 ലക്ഷം രൂപയാണ് വില. ടോസ 15 ഇഞ്ച് അലോയ് വീലുകൾ, ഹണി കോന്പ് ഡിസൈനിലുള്ള സീറ്റ് കവറുകൾ, കറുത്ത റിയർവ്യൂ മിററുകൾ, ഡോർ പാനലിനു താഴെയും ബോണറ്റിലും ബൂട്ട് ലിഡിലും ഗ്രാഫിക്സുകൾ എന്നിവയാണ് ആനിവേഴ്സറി എഡിഷൻ അമിയോയുടെ പ്രത്യേകതകൾ.
ലിനസ് അലോയ് വീലുകളും അലുമിനിയം പെഡൽ ക്ലസ്റ്ററുകളും ബ്ലാക്ക് ആൻഡ് ഗ്രേ ഇന്റീരിയറുമാണ് വെന്റോ ഓൾ സ്റ്റാറിന്റെ പ്രത്യേകത.
ജിടി ടിഎസ്ഐ, ജിടി ടിഡിഐ വേരിയന്റുകളിലാണ് ലിമിറ്റഡ് എഡിഷൻ പോളോ ജിടി സ്പോർട് വിപണിയിലെത്തുന്നത്. 16 ഇഞ്ച് പോർട്ടഗോ അലോയ് വീലുകൾ, 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡോർ പാനലുകൾക്കു താഴെ ഗ്രാഫിക്സ്, ബ്ലാക്ക് റൂഫ്, ജിടി സ്പോയിലർ എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകൾ.
ആനിവേഴ്സറി എഡിഷനുമായി ഫോക്സ്വാഗൺ
11:45 PM Sep 09, 2017 | Deepika.com