ബംഗളൂരു: ദീപാവലി വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഇ-കൊമേഴ്സ് രംഗത്തെ ചിരവൈരികളായ ആമസോണും ഫ്ലിപ്കാർട്ടും. തങ്ങളുടെ പ്രൈം വരിക്കാരിലാണ് ആമസോണ്‍ കൂടുതലായി പ്രതീക്ഷയർപ്പിക്കുന്നത്. പ്രൈം വരിക്കാർ ഇത്തവണത്തെ സീസണ് വൻ വിജയമാക്കുമെന്ന് ആമസോണ്‍ ഇന്ത്യ തലവൻ അമിക് അഗർവാൾ പറഞ്ഞു.
ഉത്സവസീസണുകളിൽ കൂടുതലായി വാങ്ങൽശേഷി പ്രകടിപ്പിക്കുന്നവരാണ് തങ്ങളുടെ പ്രൈം വരിക്കാരെന്നും ഇവരെ ഉദേശിച്ച് എല്ലാ മേഖലയിൽനിന്നുമുള്ള ഗുണമേന്മയുള്ള സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വില്പനയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നു ഫ്ലിപ്കാർട്ട് വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം സ്റ്റോക്ക് ഇക്കുറി എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദീപാവലി വിപണി: പ്രതീക്ഷയോടെ ആമസോണും ഫ്ലിപ്കാർട്ടും
11:45 PM Sep 09, 2017 | Deepika.com