ഇലക്ട്രിക് റിക്ഷയുമായി മഹീന്ദ്ര
11:45 PM Sep 09, 2017 | Deepika.com
മുംബൈ: പ്രമുഖ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇലക്ട്രിക് റിക്ഷ പുറത്തിറക്കി. ഇ-ആൽഫ മിനി എന്നു പേരിട്ടിരിക്കുന്ന റിക്ഷയ്ക്ക് 1.12 ലക്ഷം രൂപയാണു വില. പൂർണമായും ഇലക്ട്രിക് ചാർജിൽ പ്രവർത്തിക്കുന്ന ഈ-ആൽഫയിൽ ഡ്രൈവറുൾപ്പെടെ അഞ്ചു പേർക്കു യാത്ര ചെയ്യാം. 120 എഎച്ച് ബാറ്ററിയാണ് റിക്ഷയുടെ ഉൗർജസ്രോതസ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് പരമാവധി വേഗം. ഒരു ഫുൾ ചാർജിൽ 85 കിലോ മീറ്റർ ദൂരം ഇ- ആൽഫയ്ക്കു താണ്ടാനാകും. ഇന്ത്യൻ നഗരങ്ങളിലെ ഗതാഗത പ്രശനങ്ങൾക്കുള്ള പരിഹാരവുമായാണ് തങ്ങൾ എത്തയിരിക്കുന്നതെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഹം പ്രസിഡന്റ് രാജൻ വഡ്ഹേര പറഞ്ഞു. ആകർഷക ഓഫറുകളും മഹീന്ദ്ര ഇ-ആൽഫയ്ക്കു പ്രഖ്യാപിച്ചിട്ടുണ്ട്.