പതഞ്ജലിയുടെ ച്യവനപ്രാശത്തിനും ആപ്പ്
11:56 PM Sep 08, 2017 | Deepika.com
ന്യൂഡൽഹി: പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യം പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി. തങ്ങളുടെ ഉത്പന്നത്തിന്റെ പാക്കിംഗിനു സമാനമായ രീതിയിലാണ് പതഞ്ജലി ച്യവനപ്രാശത്തിന്റെ പായ്ക്കിംഗ് എന്നു ചൂണ്ടിക്കാട്ടി ഡാബർ സമർപ്പിച്ച ഹർജിയിന്മേലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീതാ മിത്തൽ, ജസ്റ്റീസ് സി. ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.