തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കണ്ട്രി ഹെഡ് - റീട്ടെയിൽ ബാങ്കിംഗ് ആയി സഞ്ജയ് സിൻഹയും കണ്ട്രി ഹെഡ് - ഹോൾസെയിൽ ബാങ്കിംഗ് ആയി ബിനോയ് വർഗീസും നിയമിതരായി.
എക്സ്എൽആർഐയിൽ നിന്നുള്ള പിജിസിബിഎം ബിരുദധാരിയായ സിൻഹ ഇൻഡസ് ഇൻഡ് ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മോഡി സെറോക്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നതപദവികൾ വഹിച്ചിട്ടുണ്ട്.
കുസാറ്റിൽനിന്നുള്ള മാനേജ്മെന്റ് ബിരുദധാരിയായ ബിനോയ് വർഗീസ് കോർപറേറ്റ് ബാങ്കിംഗിൽ വിദഗ്ധനാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ 33 വർഷത്തെ അനുഭവസന്പത്തുണ്ട്. നിലവിൽ ബാങ്കിന്റെ പ്രിൻസിപ്പൽ ഓഫീസർ (ക്രെഡിറ്റ്) ആയി സേവനമനുഷ്ഠിക്കുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിൽ പുതിയ നിയമനങ്ങൾ
11:57 PM Sep 07, 2017 | Deepika.com