കൊച്ചി: ലുലു ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിലെ രണ്ടാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്തോനേഷ്യ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് ചെയര്മാന് ഹിമവാന് ഹരിയോഗയാണ് ജക്കാര്ത്തക്കുസമീപമുള്ള താങ്റാംഗിലെ ബിഎസ്ഡി സിറ്റിയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ബാന്ടന് പ്രവിശ്യാ ഗവര്‍ണര്‍ ഡോ. സുദിനോ റാവിത, പ്രഭിര്‍ ഭട്ടാചാര്യ, ഇന്ത്യന്‍ എംബസി അറ്റാഷെ, ഇന്തോനേഷ്യയിലെ യുഎ ചാര്‍ജ് ഡി അഫയേഴ്സ് വാലിദ് ദാര്‍വിഷ് അല്‍ റായിസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇതോടെ ലുലു ഗ്രൂപ്പിന്റെ മൊത്തം ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 137 ആയി. ഇന്തോനേഷ്യയില്‍ ലുലുവിന് ലഭിച്ച സ്വീകരണത്തില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു.
ഇന്തോനേഷ്യയിലെ രണ്ടാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
11:46 PM Sep 06, 2017 | Deepika.com