ന്യൂഡൽഹി: 200 രൂപ നോട്ടുകളുടെ അച്ചടി ഉടൻ ആരംഭിക്കാൻ കേന്ദ്രധനമന്ത്രാലയം റിസർവ് ബാങ്കിനു നിർദേശം നൽകി. റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണു നടപടി.
കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനത്തെത്തുടർന്നു സാന്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണു പുതിയ നോട്ടുകൾ പുറത്തിറക്കുന്നത്.
വിപണിയിൽ ലഭ്യമായിരുന്ന നോട്ടുകളിൽ 86 ശതമാനത്തോളമുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളുടെ നിരോധനം ബാങ്കിംഗ് മേഖലയിലുൾപ്പെടെ ഗുരുതര പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചത്. ഇതു പരിഹരിക്കാനായി 2000, 500 രൂപയുടെ പുതിയ നോട്ടുകൾ വിപണിയിലെത്തിച്ചെങ്കിലും പ്രതിസന്ധി പൂർണമായി മാറിയിട്ടില്ല. ഇതോടെയാണ് 200 രൂപ നോട്ടുകൾകൂടി പുറത്തിറക്കാൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചത്.
അതേസമയം, നൂറ്, 500 നോട്ടുകളുടെ അച്ചടി തത്കാലം നിർത്തിവയ്ക്കുമെന്നും സൂചനയുണ്ട്.
200 രൂപ നോട്ട്: അച്ചടി തുടങ്ങാൻ ധനമന്ത്രാലയത്തിന്റെ നിർദേശം
01:46 AM Aug 24, 2017 | Deepika.com