സാൻഫ്രാൻസിസ്കോ: ടെക് ഭീമനായ ഗൂഗിളും ബിസിനസ് വന്പനായ വാൾമാർട്ടും ഇ- കൊമേഴ്സ് രംഗത്തു കൈകോർക്കും. വാൾമാർട്ട് ഇ-കൊമേഴ്സ് മേധാവി മാർക് ലോറാണ് ഇക്കാര്യം അറിയിച്ചത്. ഹൈപ്പർ മാർക്കറ്റ് ശൃംഖലവഴി വാൾമാർട്ട് വിൽപന നടത്തുന്ന ഉത്പന്നങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ ഓണ്‍ലൈൻ വിപണയിലെത്തിക്കാനാണു പദ്ധതി.
ആയിരക്കണക്കിന് ഉത്പന്നങ്ങൾ ഇനിമുതൽ ഗൂഗിൾ ശൃംഖലവഴി ഉപയോക്താക്കൾക്കു ലഭ്യമാകുമെന്നു മാർക് ലോർ പറഞ്ഞു. ഓണ്‍ലൈൻ വ്യാപാരരംഗത്തെ അതികായനായ ആമസോണിനു വെല്ലുവിളിയുയർത്തുന്നതാണു വാൾമാർട്ടിന്റെ പുതിയ നീക്കം. വാൾമാർട്ടിനു വെല്ലുവിളിയുയർത്തി ഓണ്‍ലൈൻ വ്യാപാര മേഖലയ്ക്കു പിന്നാലെ ഹൈപ്പർ മാർക്കറ്റ് ശൃംഖലകൾകൂടി സ്വന്തമാക്കാൻ ആമസോണ്‍ നടപടി ആരംഭിച്ചിരുന്നു. ഇതിനു മറുപടിയായാണ് വാൾമാർട്ടിന്റെ ചുവടുവയ്പ്പെന്നാണു സാന്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഗൂഗിളും വാൾമാർട്ടും കൈകോർക്കുന്നു
01:46 AM Aug 24, 2017 | Deepika.com