ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണം സംബന്ധിച്ച നടപടികളുടെ ആദ്യഘട്ടത്തിന് അനുമതി നൽകിയതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
മറ്റു ബാങ്കുകളെക്കൂടി എസ്ബിഐയിൽ ലയിപ്പിക്കുന്നതു സംബന്ധിച്ച് ഇന്നലെ സ്റ്റേറ്റ് ബാങ്ക് ചെയർമാൻ അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഉച്ചകഴിഞ്ഞു ചേർന്ന കാബിനറ്റ് മീറ്റിംഗിലാണു ധനമന്ത്രി തീരുമാനം അറിയിച്ചത്.
ലയിക്കുന്നതോടെ ധനസഹായത്തിനായി ഗവണ്മെന്റിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്ന് അരുന്ധതി പറഞ്ഞു. എസ്ബിഐയ്ക്കൊപ്പം 20 പൊതുമേഖലാ ബാങ്കുകളാണ് ഇപ്പോഴത്തെ കൂട്ടായ്മയിലുള്ളത്. ഈ കൂടിച്ചേരലിലൂടെ വലിയ സാന്പത്തിക അടിത്തറയാണ് എസ്ബിഐ നേടുന്നത്. ലയനാനുമതി തേടുന്ന ബാങ്കുകൾക്ക് അതിനുള്ള അവസരം നൽകുമെന്നു ജെയ്റ്റ്ലി പറഞ്ഞു.
വീണ്ടും ബാങ്ക് ലയനം: പ്രാരംഭ അനുമതി നൽകിയെന്ന് അരുണ്‍ ജെയ്റ്റ്ലി
01:46 AM Aug 24, 2017 | Deepika.com