കൊച്ചി: ഇലക്ട്രിക്കൽ മേഖലയിൽ ലോകത്തിലെ മുൻനിര കന്പനികളിലൊന്നായ പോളിക്യാബ് പുതിയ പരിസ്ഥിതി സൗഹാർദ ഉത്പന്നമായ ഗ്രീൻ വയർ പുറത്തിറക്കി. നിലവിലുള്ള വയറുകളേക്കാൾ ഉയർന്ന വൈദ്യുത പ്രവാഹക്ഷമതയുള്ളതാണു ഗ്രീൻ വയറെന്നും വൈവിധ്യമാർന്ന ഉത്പന്ന നിരകളിൽ വൻ വിജയം നേടാൻ കന്പനിക്കു കഴിഞ്ഞതായും പോളിക്യാബ് വൈസ് ചെയർമാൻ ആൻഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ആർ. രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ ഗോ ഗ്രീൻ റെവല്യൂഷന്റെ ഭാഗമാകുന്ന ഉത്പന്നമാണ് ഗ്രീൻ വയർ.
2020 ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിട്ട കന്പനിയുടെ നിലവിലെ വിറ്റുവരവ് 6500 കോടി രൂപയാണ്.
പോളിക്യാബ് ഗ്രീൻ വയർ പുറത്തിറക്കി
01:46 AM Aug 24, 2017 | Deepika.com