നവാസ് ഷരീഫിന്റെ ഭാര്യ കുൽസുമിനു കാൻസർ
12:05 AM Aug 23, 2017 | Deepika.com
ലണ്ടൻ: സുപ്രീംകോടതി അയോഗ്യനാക്കിയതിനെത്തുടർന്നു രാജിവച്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുൽസും നവാസിന് തൊണ്ടയിൽ കാൻസർരോഗം ബാധിച്ചെന്നു ലണ്ടനിലെ ഡോക്ടർമാരെ ഉദ്ധരിച്ച് പാക് ടിവി ചാനലുകൾ റിപ്പോർട്ടു ചെയ്തു. ചികിത്സിച്ചു ഭേദമാക്കാവുന്ന ഇനം കാൻസറാണെന്നു ഡോക്ടർമാർ അറിയിച്ചതായി സാമാ ടിവി റിപ്പോർട്ടു ചെയ്തു.ഷരീഫിന്റെ രാജിയെതുടർന്ന് ഒഴിവായ സീറ്റിൽ മത്സരിക്കുന്നതിനു കുൽസും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.