ഇറ്റലിയിൽ ഭൂചലനം; രണ്ടു പേർ മരിച്ചു
12:05 AM Aug 23, 2017 | Deepika.com
റോം: ഇറ്റലിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇസ്ചിയ ദ്വീപിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു. പള്ളിയിടിഞ്ഞുവീണ് ഒരു വനിതയും വീടുതകർന്ന് മറ്റൊരാളുമാണ് മരിച്ചത്. തകർന്നുവീണ ഒരു വീട്ടിൽനിന്ന് ഏഴു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേരെ രക്ഷപ്പെടുത്തി. റിക്ടർ സ്കെയിലിൽ നാലു രേഖപ്പെടുത്തിയ ഭൂചലനത്തിൽ 39 പേർക്കു പരിക്കേറ്റു.