ബംഗളൂരു: ഇ-കൊമേഴ്സ് വെബ്സൈറ്റായ ഇ-ബേയുമായുള്ള സഹകരണത്തോടെ ആഗോളവ്യാപകമായി ഇനി ഫ്ലിപ്കാർട്ടും പ്രവർത്തിക്കും. ഫ്ലിപ്കാർട്ടിലെ വ്യാപാരികൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ലോകവ്യാപകമായി വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. ഇ-ബേ ഇന്ത്യയുടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ മുറയ്ക്കാണ് ആഗോള കമ്പോളത്തിലേക്കുള്ള ഫ്ലിപ്കാർട്ടിന്റെ ചുവടുവയ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഫ്ലിപ്കാർട്ട് ഗ്ലോബൽ എന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ വിദേശ ഇന്ത്യക്കാരിലെത്തിക്കുകയാണു ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. സാരി, കരകൗശലവസ്തുക്കൾ തുടങ്ങി നിരവിധി ഇന്ത്യൻ ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലുള്ളവർക്ക് കൃത്യമായി എത്തിക്കാൻ കഴിയുമെന്ന് അനിൽ ഗൊതേതി പറഞ്ഞു. ഇ-ബേ ഇന്ത്യയുടെ തലപ്പത്തേക്ക് ഫ്ലിപ്കാർട്ട് നിയമിച്ച വ്യക്തിയാണ് ഗൊതേതി.
ഇ-ബേയുടെ പ്ലാറ്റ്ഫോമിലാണ് ഈ വ്യാപാര ഇടപാടുകൾ നടക്കുന്നതെങ്കിലും വിതരണം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഫ്ലിപ്കാർട്ടിനാണ്.
ഫ്ലിപ്കാർട്ട് ഗ്ലോബൽ പ്രവർത്തനം തുടങ്ങി
11:48 PM Aug 22, 2017 | Deepika.com