തൃശൂർ: അഞ്ച് ഇഞ്ച് ഗൊറില്ല ഗ്ലോസാടുകൂടിയ ഫോർ ജി സ്മാർട്ട്ഫോണ് സ്വൈപ് വിപണിയിലെത്തിച്ചു. 3,999 രൂപയ്ക്ക് എലൈറ്റ് 4 ജി സ്മാർട്ട്ഫോണ് ഫ്ലിപ്കാർട്ടിൽ ലഭിക്കും. പോറലിനെയും ആഘാതത്തെയും പ്രതിരോധിക്കുന്ന ഗൊറില്ല ഗ്ലാസാണു മുഖ്യ ആകർഷണം. ഹൈ പവർ 2,500 എംഎഎച്ച് ബാറ്ററി 11 മണിക്കൂർ ടോക് ടൈമും സ്റ്റാൻഡ് ബൈ മോഡിൽ 100 മണിക്കൂറും നല്കും. ഡുവൽ സിം, വൈഫൈ, ബ്ലൂടൂത്ത്, എഫ്എം റേഡിയോ, 3.5 മിമി ഓഡിയോപോർട്ട്, മൈക്രോ യുഎസ്ബി 2.0 പോർട്ട്, 3ജി, 4ജി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.
1 ജിബി റാം, 8 ജിബി റോം, 64 ജിബി വരെ വികസിപ്പിക്കാവുന്ന എക്സ്റ്റേണൽ മെമ്മറി, 8 എംപി പിൻ കാമറ, 5 എംപി മുൻ കാമറ, ആൻഡ്രോയ്ഡ് 6 ഒഎസ്, 1.3 ജിഎച്ച്സെഡ് ക്വാർകോം പ്രോസസർ എന്നിവയാണു മറ്റു ഘടകങ്ങൾ.
സ്വൈപ് 4 ജി സ്മാർട്ട് ഫോണ് വിപണിയിൽ
11:48 PM Aug 22, 2017 | Deepika.com