കൊച്ചി: ഭക്ഷ്യോത്പന്ന നിർമാതാക്കളായ മഞ്ഞിലാസ് ഡബിൾ ഹോഴ്സിന്റെ പുതിയ ഉത്പന്നമായ തേങ്ങാപ്പാൽ പുറത്തിറക്കി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ നടി ശോഭനയാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്. ഡബിൾ ഹോഴ്സ് തേങ്ങാപ്പാൽ 100 ശതമാനം പ്രകൃതിദത്തമാണെന്നും കൃത്രിമ രുചിക്കൂട്ടുകൾ അടങ്ങിയിട്ടില്ലെന്നും നിർമാതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
400 മില്ലി കാനിൽ വിപണിയിലെത്തുന്ന ഡബിൾ ഹോഴ്സ് തേങ്ങാപ്പാലിന്റെ വില 128 രൂപയാണ്. ഇന്ത്യയിലും വിദേശത്തും സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഉത്പന്നം ലഭ്യമാണെന്നും നിർമാതാക്കൾ അറിയിച്ചു. മഞ്ഞിലാസ് ഗ്രൂപ്പ് ചെയർമാൻ സജീവ് മഞ്ഞില, ഡയറക്ടർ സന്തോഷ് മഞ്ഞില, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർ സുനിൽ പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഡബിൾ ഹോഴ്സ് തേങ്ങാപ്പാൽ വിപണിയിൽ
11:48 PM Aug 22, 2017 | Deepika.com