ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുമായി ചൈന. ബെയ്ജിംഗിൽ നിന്നു ഷാംഗ്ഹായിലേക്കാണു വേഗമേറിയ സർവീസ് ആരംഭിക്കുന്നത്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുമെന്നും ചൈന റെയിൽ കോർപറേഷൻ അറിയിച്ചു.
സെപ്റ്റംബർ 21നു ദിവസേനയുള്ള ട്രെയിൻ സർവീസ് ആരംഭിക്കും. മണിക്കൂറിൽ 350 മുതൽ 400 വരെ കിലോമീറ്ററായിരിക്കും ട്രെയിനിന്റെ വേഗം. ബുള്ളറ്റ് ട്രെയിൻ മോഡലിലാണ് പുതിയ ട്രെയിനിന്റെ രൂപകൽപ്പനയും.
അതിവേഗം ബഹുദൂരം: ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുമായി ചൈന
12:53 AM Aug 22, 2017 | Deepika.com