പാംഗോഗ് തടാകത്തിനു മുന്നിലെ സംഘർഷം: ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന

12:26 AM Aug 22, 2017 | Deepika.com
ബെ​​​​യ്ജിം​​​​ഗ്: ല​​​​ഡാ​​​​ക്കി​​​​ൽ പാം​​​​ഗോം​​​​ഗ് ത​​​​ടാ​​​​ക​​​​ത്തി​​​​നു സ​​​​മീ​​​​പം ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും ചൈ​​​​ന​​​​യു​​​​ടെ​​​​യും സൈ​​​​നി​​​​ക​​​​ർ പ​​​​ര​​​​സ്പ​​​​രം ക​​​​ല്ലെ​​​​റി​​​​ഞ്ഞ​​​​തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണെ​​​​ന്നു ചൈ​​​​ന. നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യിൽ പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​നേ​​​​രേ ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​ർ പ്ര​​​​കോ​​​​പ​​​​ന​​​​മില്ലാതെ ക​​​​ല്ലെ​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും നി​​​​ര​​​​വ​​​​ധി സൈ​​​​നി​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റെ​​​​ന്നും ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​ക്താ​​​​വ് ഹു​​​​വ ചു​​​​നി​​​​യിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​ക്കി​​പ്പു​​റ​​ത്തേ​​ക്കു ചൈ​​​​നീ​​​​സ് സൈ​​​​നി​​​​ക​​​​ർ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തു ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും സൈ​​​​നി​​​​ക ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റു​​​​മാ​​​​ർ ഈ ​​​​വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്തു പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​താ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
സി​​​​ക്കി​​​​മി​​​​നു സ​​​​മീ​​​​പ​​​​ത്തെ ഡോ​​​​കാ ലാ​​​​യി​​​​ൽ മൂ​​​​ന്നു​​​​മാ​​​​സ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും ചൈ​​​​ന​​​​യു​​​​ടെ​​​​യും സൈ​​​​നി​​​​ക​​​​ർ മു​​​​ഖാ​​​​മു​​​​ഖം നി​​​​ല്ക്കു​​​​ക​​​​യാ​​​​ണ്.