മുംബൈ: ഈ വർഷം അവസാനിക്കുന്നതിനു മുന്പ് ഇടപാടുകാരുടെ ആധാർ വിവരങ്ങൾ സമർപ്പിക്കണമെന്ന സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിർദേശത്തിൽ സാവകാശം തേടി ബ്രോക്കർമാർ.
ഡിസംബർ വരെ സാവകാശമുണ്ടെങ്കിലും ഈ സമയപരിധിക്കുള്ളിൽ 100 ശതമാനം കൃത്യത കൈവരിക്കാനാവില്ലെന്ന് ജിയോജിത് ഫിനാൻഷൽ സർവീസസ് എംഡി സി.ജെ. ജോർജ് പറഞ്ഞു. ഇപ്പോൾ രംഗത്തില്ലാത്ത നിക്ഷേപകർ നിരവധിയുണ്ട്. അത്തരം അക്കൗണ്ടുകൾക്കാണ് തങ്ങൾ സാവകാശം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 31നു മുന്പ് ആധാർ വിവരങ്ങൾ കൈമാറാത്ത നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് ബിഎസ്ഇ നിർദേശം.
സാവകാശം വേണമെന്ന് ബ്രോക്കർമാർ
12:12 AM Aug 22, 2017 | Deepika.com