വാഷിംഗ്ടൺ ഡിസി: രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ ജപ്പാന് ടോർപ്പിഡോ പ്രയോഗിച്ചു മുക്കിയ യുഎസ്എസ് ഇന്ത്യാനാപ്പൊളീസ് എന്ന യുദ്ധക്കപ്പലിന്റെ അവശിഷ്ടം പസഫിക് സമുദ്രത്തിൽ അഞ്ചര കിലോമീറ്റർ താഴ്ചയിൽ കിടക്കുന്നതു കണ്ടെത്തി.
അണുബോംബിന്റെ ചില ഘടകങ്ങൾ എത്തിച്ചശേഷമുള്ള മടക്കയാത്രയിലായി രുന്നു കപ്പൽ. 1945 ജൂലൈ 30നാണ് ജപ്പാന്റെ മുങ്ങിക്കപ്പൽ ടോർപിഡോ പ്രയോഗിച്ചത്. 12 മിനിറ്റിനകം കപ്പൽ മുങ്ങി.1196 ജീവനക്കാരിൽ 316 പേരെ രക്ഷപ്പെടുത്തി.
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അല്ലന്റെ നേതൃത്വത്തിലുള്ള സംഘമാണ് 1500 ചതുരശ്ര കിലോമീറ്റർ കടലിൽ തെരച്ചിൽ നടത്തി കപ്പൽ കണ്ടെത്തിയത്.
ജപ്പാൻ മുക്കിയ യുഎസ് യുദ്ധക്കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി
11:05 PM Aug 20, 2017 | Deepika.com