27 ഇന്ത്യക്കാർ ലങ്കയിൽ അറസ്റ്റിൽ
11:05 PM Aug 20, 2017 | Deepika.com
കൊളംബോ: വീസ കാലാവധിക്കുശേഷവും രാജ്യത്തു തങ്ങിയതിന് 27 ഇന്ത്യക്കാരെ ശ്രീലങ്കൻ പോലീസ് അറസ്റ്റു ചെയ്തു. ടൂറിസ്റ്റ് വീസായിലെത്തിയവർ നിയമം ലംഘിച്ച് ബിസിനസിൽ ഏർപ്പെട്ടെന്നാണ് ആരോപണം. ജാഫ്നയിൽ വച്ചാണ് മിക്കവരെയും അറസ്റ്റു ചെയ്തത്. ഇവരിൽ അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നതായി ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു.