ബെയ്റൂട്ട്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വ്യാപാരമേള നടക്കുന്ന സെന്ററിനു സമീപം റോക്കറ്റ് പതിച്ച് അഞ്ചു പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സിറ്റി എക്സിബിഷൻ സെന്ററിൽ പത്തുദിവസത്തെ മേള ആരംഭിച്ചത്.
സിറിയയുമായി നയതന്ത്ര ബന്ധം തുടരുന്ന 23 രാജ്യങ്ങളിൽനിന്നുള്ള സ്റ്റാളുകൾ ഇവിടെയുണ്ട്. മേള നടക്കുന്ന ഹാളിന്റെ പ്രവേശന കവാടത്തിലാണു റോക്കറ്റ് പതിച്ചതെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.
ഡമാസ്കസിൽ റോക്കറ്റ്ആക്രമണത്തിൽ അഞ്ചു മരണം
11:05 PM Aug 20, 2017 | Deepika.com