ഫിൻലൻഡിലെ കത്തിക്കുത്ത് ഭീകരാക്രമണം തന്നെ

11:57 PM Aug 19, 2017 | Deepika.com
ഹെ​​​ൽ​​​സി​​​ങ്കി: ഫി​​​ൻ​​​ല​​​ൻ​​​ഡി​​​ലെ ടു​​​ർ​​​ക്കു ന​​​ഗ​​​ര​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ഭീ​​​ക​​​ര​​​പ്ര​​​വൃ​​​ത്തി​​​യെ​​​ന്നു പോ​​​ലീ​​​സ്. പതിനെട്ട് വ​​​യ​​​സു​​​ള്ള മൊ​​​റോ​​​ക്കോ പൗ​​​ര​​​നാ​​​ണ് പ്രതി. വെടിവച്ചുവീഴ്ത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒ​​​രു അ​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് റെ​​​യ്ഡ് ചെ​​​യ്ത പോ​​​ലീ​​​സ് അ​​​ഞ്ചു​​​പേ​​​രെ​​​ക്കൂടി അ​​​റ​​​സ്റ്റ് ചെ​​​യ്തു.