ശ്രീലങ്കൻ നേവിയുടെ പുതിയ മേധാവി തമിഴ് വംശജൻ
12:18 AM Aug 19, 2017 | Deepika.com
കൊളംബോ: ശ്രീലങ്കൻ നാവിക സേനയുടെ പുതിയ മേധാവിയായി തമിഴ് വംശജനായ റിയർ അഡ്മിറൽ ട്രാവിസ് സിന്നിയയെ പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചു. 45 വർഷം മുന്പ് ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ന്യൂനപക്ഷ തമിഴ് വംശജനാണ് റിയർ അഡ്മിറൽ ട്രാവിസ്. ആഭ്യന്തരയുദ്ധകാലത്ത് എൽടിടിഇയുടെ യുദ്ധക്കപ്പലുകൾ മുക്കുന്നതിൽ ട്രാവിസ് നിർണായക പങ്കു വഹിച്ചു.