ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പുത്രന്മാരായ ഹുസൈൻ, ഹസൻ എന്നിവർക്ക് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(എൻഎബി) സമൻസയച്ചു.
അഴിമതിക്കേസുകൾ അന്വേഷിക്കുന്ന പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട ഏജൻസിയാണ് എൻഎബി. പാനമഗേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സുപ്രീംകോടതി നിർദേശപ്രകാരം എൻഎബി ഷരീഫിനെതിരേ അന്വേഷണം നടത്തുന്നത്. എൻഎബിയുടെ ലാഹോർ ഒാഫീസിൽ ഇന്നു ഹാജരാവാനാണ് സമൻസ് .
എൻഎബിയുടെ സമൻസ് അവഗണിക്കുന്നതിനെക്കുറിച്ചു നവാസ് ആലോചിക്കുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള മുതിർന്ന പിഎംഎൽ-എൻ നേതാവ് പറഞ്ഞു.
നവാസ് ഷരീഫിനും പുത്രന്മാർക്കും സമൻസ്
12:09 AM Aug 18, 2017 | Deepika.com