ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാലയൻ സംസ്ഥാനങ്ങളിലും വ്യവസായങ്ങൾക്കുണ്ടായിരുന്ന നികുതി ഒഴിവ് തുടരാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു.
ചരക്കുസേവന നികുതി (ജിഎസ്ടി)യിൽ നികുതി ഒഴിവ് ഇല്ലാത്തതിനാൽ അടയ്ക്കുന്ന നികുതി തിരിച്ചു നല്കുന്ന സ്കീമാണ് ഇതിനായി നടപ്പാക്കുക.
ജമ്മു - കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം എന്നിവയിലും ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള വ്യവസായങ്ങൾക്കാണ് ഇത്. നേരത്തേ അവിടങ്ങളിൽ എക്സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവായിരുന്നു. പകരമുള്ള സ്കീം 2027-ൽ അവസാനിപ്പിക്കാനാണു കാബിനറ്റ് തീരുമാനം. 4,284 കന്പനികൾക്ക് ഈ ആനുകൂല്യം കിട്ടും. ഇതിനായി പത്തു വർഷത്തേക്ക് 27,413 കോടി രൂപ അനുവദിച്ചു.
നികുതി ഒഴിവിനു പകരം നികുതി തിരിച്ചു നല്കും
12:43 AM Aug 17, 2017 | Deepika.com