ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയറാ ലിയോണിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കൊല്ലപ്പെട്ട 400 പേരിൽ 105 പേർ കുട്ടികളാണെന്ന് എഎഫ്പി റിപ്പോർട്ടു ചെയ്തു.
കാണാതായ 600 പേരെക്കുറിച്ച് ഇനിയും വിവരമില്ല. കനത്തമഴയെത്തുടർന്നു തിങ്കളാഴ്ചയാണ് സിയറാലിയോൺ തലസ്ഥാനമായ ഫ്രീടൗണിൽ ദുരന്തമുണ്ടായത്. രാജ്യത്തു മൂന്നുദിവസത്തെ ദുഃഖാചരണം ആരംഭിച്ചു. ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നാണ് സിയറാലിയോൺ. ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ അന്തർദേശീയ സമൂഹത്തോടു പ്രസിഡന്റ് കൊറോമാ അഭ്യർഥിച്ചു.
സിയറാലിയോണിൽ മരിച്ചവരിൽ 100 കുട്ടികളും
12:42 AM Aug 17, 2017 | Deepika.com